കൊച്ചിയില്‍ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു

കൊച്ചി ചേരാനല്ലൂര്‍ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.ഏറെ നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നല്‍കാന്‍ ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ഉടന്‍ ആനയെ തളയ്ക്കാന്‍ പാപ്പാന്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ, ആന ക്ഷേത്രമതിലിന്റെ ഒരു ഭാഗവും , മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും തകര്‍ത്തു. ജനവാസ കേന്ദ്രമായതിനാല്‍ മതില്‍ക്കെട്ടിന് പുറത്തേയ്ക്ക് ആന കടക്കാതിരിക്കാന്‍ പാപ്പാന്‍മാര്‍ ശ്രദ്ധിച്ചു. പുറത്തേയ്ക്ക് വരാന്‍ ശ്രമിക്കുമ്പോഴെല്ലാം ആനയുടെ ശ്രദ്ധ തിരിച്ചുകൊണ്ടേയിരുന്നു.

പിന്നീട് അഞ്ചരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജനുമെത്തി ആനയെ മയക്കു വെടിവച്ചാണ് തളച്ചത്. ചൂട് കൂടിയതാണ് ആന ഇടയാന്‍ കാരണമെന്നാണ് നിഗമനം. ഇടച്ചങ്ങല ഇടാതിരുന്നത് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News