ചന്തിരൂര്‍ വി.എം അബ്ദുല്ലാഹ് മൗലവി തിരുവനന്തപുരം വലിയ ഖാസിയായി സ്ഥാനാരോഹണം ചെയ്തു

തിരുവനന്തപുരം വലിയ ഖാസിയായി ചന്തിരൂര്‍ വി.എം അബ്ദുല്ലാഹ് മൗലവിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിവിധ തുറയിലുള്ളവർ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനും രാജ്യപുരോഗതിക്കും മഹത്തായ സംഭാവനകളര്‍പ്പിച്ച മുസ്ലിം ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

മതേതരത്വം സംരക്ഷിക്കുന്നതിന് മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ ചരിത്രം ആദരപൂര്‍വ്വം വീക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. അബ്ദുല്‍ ഗഫാര്‍ മൗലവി ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അബ്ദു സലിം മൗലവി, കെ മുരളീധരൻ എം പി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here