നിക്കി ഗല്‍റാണി വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. നടന്‍ ആദി പിനിസെറ്റിയാണ് വരന്‍. മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാര്‍ത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ ജീവിതത്തില്‍ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കണ്ടുമുട്ടുന്നത്. 24.3.22 ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങള്‍ ഓരോരുത്തരുടേയും സ്നേഹവും പ്രാര്‍ത്ഥനയും മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ക്കൊപ്പം വേണം’- നിക്കി ഗല്‍റാണി ട്വിറ്ററില്‍ കുറിച്ചു.

മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളില്‍ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

ഫാഷന്‍ ഡിസൈന്‍ പഠനം പൂര്‍ത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, വെള്ളി മൂങ്ങ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ @ യാഹൂ എന്നീ സിനിമകളിലും വേഷമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News