വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി; ലീഗ് നേതാവ് അറസ്റ്റില്‍

വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്നമ്പ്ര സ്വദേശിയുമായ കെ കുഞ്ഞിമരക്കാറിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം.

യോഗത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് വേശ്യയെന്ന് വിളിക്കുകയും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയുമാണുണ്ടായതെന്നാണ് വനിതാ ലീഗ് നേതാവ് പൊലീസില്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത്.

പാര്‍ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് താനൂര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് താനൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News