മിത്ര 181 ഹെല്‍പ്പ് ലൈൻ; ഇതുവരെ സഹായമെത്തിച്ചത് ഒന്നേകാല്‍ലക്ഷം സ്ത്രീകള്‍ക്ക്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മിത്ര 181 ഹെല്‍പ്പ് ലൈന് സ്ത്രീകളില്‍ നിന്ന് മികച്ച പ്രതികരണം. ഹെല്‍പ്പ് ലൈല്‍ വഴി ഇതുവരെ സഹായമെത്തിക്കാനായത് ഒന്നേകാല്‍ലക്ഷം സ്ത്രീകള്‍ക്ക്. സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെസി. റോസക്കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

സ്ത്രീകള്‍ക്കു വേണ്ടി ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ സംവിധാനമാണ് വനിതാ വികസന കോര്‍പ്പറേഷന്റെ മിത്ര 181 ഹെല്‍പ്പ് ലൈന്‍ സേവനം. ഈ സേവനം വഴി ഇതിനകം ഒന്നേകാല്‍ലക്ഷം സ്ത്രീകള്‍ക്കാണ് സഹായം എത്തിക്കാനായത്.

ടെക്‌നോപാര്‍ക്കില്‍ മൂന്ന് ഷിഫ്റ്റുകളിലായി 12 സ്ത്രീകളാണ് മികച്ച സേവനത്തിനായി പണിയെടുക്കുന്നത്.
സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് വനിതാ വികസന കോര്‍പറേഷന്റെ പുതിയ പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here