‘ഇനി താഴ്മ വേണ്ട’; അഭ്യർത്ഥിച്ചാൽ മതി, പുതിയ ഉത്തരവിറക്കി സർക്കാർ

ഇനി മുതൽ സർക്കാർ സേവനങ്ങള്‍ ലഭ്യമാകുന്നതിനായുള്ള ആപ്ലിക്കേഷന്‍ ഫോമുകളില്‍ ‘താഴ്മയായി’ എന്ന വാക്ക് ഒഴിവാക്കി. പകരം, അഭ്യർത്ഥിക്കുന്നു പോലുള്ള വാക്കുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഈ ശൈലിക്കാണ് ഇതോടെ മാറ്റം സംഭവിക്കുന്നത്.

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇതുസംബന്ധിച്ച് ഉചിതമായ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. നട്ടെല്ലുള്ള ജനതയുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങള്‍ക്കും അതിനർഹിക്കുന്ന മറുപടിയാകും ഇനി മുതൽ ലഭിക്കുക.

അതേസമയം, ‘സർ’ വിളി വേണ്ടന്നുവച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സർക്കാർ ഓഫിസുകളിലെ ജീവനക്കാരെ ‘സർ’, ‘മാഡം’ എന്നിങ്ങനെയാണ് സാധാരണ നിലയിൽ അഭിസംബോധന ചെയ്യാറ്. എന്നാൽ പാലക്കാട് മാത്തൂർ പഞ്ചായത്തിൽ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തെ രീതിയാണ് സർ അല്ലെങ്കിൽ മാഡം എന്നു വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നുവിളിക്കരുത്. പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel