സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു; പ്രതി പിടിയിൽ

തിരുവനന്തപുരം നേമം നരുവാമൂട് പൊലീസ് സ്‌റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് ക്രിമിനൽ കേസ് പ്രതി എറിഞ്ഞു തകർത്തു.

തിരുവല്ലം പൊലീസിന്റെ വാഹനം തകർത്ത് പോലീസിനെ അക്രമിച്ച് കേസിലെ പ്രതി സുറുമ അനൂപ് എന്നു വിളിക്കുന്ന നരുവാമൂട് സ്വദേശി അനൂപ് ആണ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് പ്രതി കല്ലുകൊണ്ട് എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിന്നാലെ ഓടി സാഹിസികമായി പിടികൂടുകയായിരുന്നു. നരുവാമൂട് പൊലീസ് സ്റ്റേഷനിനെ ക്രിമിനൽ ലിസ്റ്റിൽപ്പെട്ട ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News