
മോദിയുടെ ഇന്ധനകൊള്ള തുടരുന്നു. ഇന്ധന വില നാളെയും കൂടും.ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയും വീതമായിരിക്കും വർദ്ധിക്കുക. നാല് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്.ചൊവ്വയും ബുധനും വെള്ളിയും വർദ്ധനവുണ്ടായി. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വർദ്ധന വരുത്തിയത്. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here