IPL 2022; വാങ്കഡെയിൽ ആറാടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎല്‍ ക്രിക്കറ്റില്‍ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. ആറ് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില് 131 റണ്‍സെടുത്തു. 38 പന്തില്‍ 50 റണ്‍സെടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്ത നിരയില്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 9 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ 44 റണ്‍സും സാം ബില്ലിങ്സ് 25 റണ്‍സും നേടി.നായകന്‍ ശ്രേയസ് അയ്യര്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.ഈ മാസം 30ന് ബെംഗളുരുവിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here