എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍

പരീക്ഷയെഴുതുന്ന കുട്ടികള്‍

റെഗുലര്‍ : നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്

പ്രൈവറ്റ് : നാന്നൂറ്റിയെട്ട്

ആണ്‍കുട്ടികള്‍ : രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി രണ്ട്

പെണ്‍കുട്ടികള്‍ : രണ്ട് ലക്ഷത്തി എണ്ണായിരത്തി തൊണ്ണൂറ്റിയേഴ്

ആകെ പരീക്ഷ സെന്ററുകള്‍ : രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട്

ഗള്‍ഫ് മേഖലയില്‍ ഒമ്പതു സെന്ററുകളിലായി അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികള്‍

ലക്ഷദ്വീപില്‍ ഒമ്പതു സെന്ററുകളിലായി എണ്ണൂറ്റി എണ്‍പത്തി രണ്ട് കുട്ടികള്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ

മാര്‍ച്ച് 30 – ഏപ്രില്‍ 26

പ്രാക്ടിക്കല്‍ പരീക്ഷ : മെയ് 3 മുതല്‍

പരീക്ഷയെഴുതുന്ന കുട്ടികള്‍
റെഗുലര്‍ : മൂന്ന് ലക്ഷത്തി അറുപത്തിയ്യയ്യാരിത്തി എണ്ണൂറ്റി എഴുപത്തിയൊന്ന്

പ്രൈവറ്റ് : ഇരുപതിനായിരത്തി എഴുന്നൂറ്റി
അറുപത്തിയെട്ട്

ഓപ്പണ്‍ സ്‌കൂള്‍ : നാല്‍പത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ്

ആണ്‍കുട്ടികള്‍ : രണ്ട് ലക്ഷത്തി പത്തൊമ്പതിനായരത്തി അഞ്ഞൂറ്റി നാല്‍പത്തിയഞ്ച്

പെണ്‍കുട്ടികള്‍ : രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്ന്

മൊത്തം നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ്

ആകെ പരീക്ഷ സെന്ററുകള്‍ : 2005

ഗള്‍ഫ് മേഖലയില്‍ 8 സെന്ററുകള്‍

ലക്ഷദ്വീപില്‍ 9 സെന്ററുകള്‍

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ

മാര്‍ച്ച് 30 ഏപ്രില്‍ 26

പ്രാക്ടിക്കല്‍ പരീക്ഷ

സെക്ടറല്‍ സ്‌കില്‍ കൗണ്‍സിലും
സ്‌കൂളുകളും ചേര്‍ന്ന് തീരുമാനമെടുത്ത്
മെയ് 15 നകം തീരുന്ന രീതിയില്‍ ക്രമീകരണം.

പരീക്ഷയെഴുതുന്ന കുട്ടികള്‍

റെഗുലര്‍ (എന്‍.എസ്.ക്യു.എഫ്) :
മുപ്പതിനായിരത്തി നൂറ്റി അമ്പത്തിയെട്ട്

പ്രൈവറ്റ് : നൂറ്റി തൊണ്ണൂറ്റിയെട്ട്

ആണ്‍കുട്ടികള്‍ : പതിനെട്ടായിരത്തി മുന്നൂറ്റി
മുപ്പത്തിയൊന്ന്

പെണ്‍കുട്ടികള്‍ : പതിനൊന്നായിരത്തി അറുന്നൂറ്റി അന്‍പത്തിയെട്ട്

വി.എച്ച്.എസ്.ഇ. (മറ്റുള്ളവ) : പ്രൈവറ്റ് –
ആയിരത്തി ഒരുന്നൂറ്റി എഴുപത്തിനാല്

ആണ്‍കുട്ടികള്‍ : എണ്ണൂറ്റി എണ്‍പത്തിയാറ്

പെണ്‍കുട്ടികള്‍ : ഇരുന്നൂറ്റി എണ്‍പത്തിയെട്ട്

*എല്ലാ കൂടി കൂട്ടിയാല്‍ മൊത്തം
മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് കുട്ടികള്‍*

ആകെ പരീക്ഷ സെന്ററുകള്‍ :
മുന്നൂറ്റി എണ്‍പത്തിയൊമ്പത്

എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം എട്ട് ലക്ഷത്തി തൊണ്ണൂറ്റി യൊന്നായിരത്തി മുന്നൂറ്റി എഴുപത്തി മൂന്ന്.

പരീക്ഷാ തയാറെടുപ്പ്

അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും ഉന്നതതല യോഗം ചേര്‍ന്നു.
മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡി.ഡി.മാര്‍, ആര്‍.ഡി.ഡി. മാര്‍,
എ.ഡി.മാര്‍, ജോയിന്റ് സെക്രട്ടറിമാര്‍
എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട
ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍
നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തണം.
പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തല്‍ നടത്തേണ്ടത്.

ഫയലുകള്‍ തീര്‍പ്പാക്കല്‍

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പരീക്ഷാ ഭവന്‍, സെക്രട്ടറിയേറ്റിലെ
പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍
എന്നിവരുടെ യോഗം വെവ്വേറെ വിളിച്ചു ചേര്‍ത്തു.
ഓരോ വിഭാഗത്തിലും കെട്ടിക്കിടക്കുന്ന
ഫയലുകളുടെ കണക്കെടുത്തു.
മെയ്, ജൂണ്‍ മാസങ്ങളില്‍ അദാലത്തുകള്‍
നടത്താന്‍ തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
കാര്യാലയത്തില്‍ കെട്ടിക്കിടന്നിരുന്ന
പതിനയ്യായിരത്തിലധികം ഫയലുകളില്‍
46 ശതമാനം ഇതിനകം തീര്‍പ്പാക്കി.
സെക്രട്ടറിയേറ്റില്‍ ഒരു മാസത്തില്‍ കൂടുതല്‍
കാലപ്പഴക്കമുള്ള ഫയലുകളുടെ എണ്ണം
പതിനയ്യായിരത്തി അറുന്നൂറ്റി മുപ്പത്തിയൊമ്പത് ആണ്.
ഈ ഫയലുകള്‍ ഏപ്രില്‍ 30 നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരീക്ഷാഭവനില്‍ ആകെ കെട്ടിക്കിടക്കുന്നത് നാന്നൂറ്റി അറുപത്തിയൊന്ന് ഫയലുകളാണ്.
ഇവ മെയ് 5 ന് അദാലത്ത് നടത്തി തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഔദ്യോഗികമായി മറ്റു ചുമതലകള്‍ക്ക് പോയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓഫീസിന് പുറത്ത് നോട്ടീസ് ബോര്‍ഡില്‍ നല്‍കും. അനുബന്ധമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ആര്‍.ഡി.ഡി. ഓഫീസുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടേറ്റ് എന്നിവിടങ്ങളിലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.

*പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ
മുന്നൊരുക്കങ്ങള്‍*

ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍
ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ്
നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി.,
എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജന്‍സി
കളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകള്‍ നടത്തുകയും ചെയ്യും.
ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ
അദ്ധ്യയന വര്‍ഷത്തില്‍ ഉണ്ടാകും.
സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ
തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതു
വിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത –
തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി നടത്തും.

പ്രവേശനോത്സവം

ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നത്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും.

പി.ടി.എ.

പി.ടി.എ. കള്‍ പുനസംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാര്‍ഗരേഖ പുറത്തിറക്കും.

അക്കാദമിക മാസ്റ്റര്‍പ്ലാന്‍

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് സ്‌കൂളുകളില്‍ മെയ് മാസത്തില്‍ ശില്‍പശാലകള്‍ നടത്തും.
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള
പൊതുനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനതലത്തില്‍
പുറപ്പെടുവിക്കും.
സ്‌കൂളിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടത്.

അധ്യാപക പരിശീലനം

1 മുതല്‍ 7 വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തില്‍ നടത്താനുള്ള രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.
ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പര്‍ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജന്‍സികളുടെയും
സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍
നടന്നു വരുന്നു.

വിജിലന്‍സ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ്
ശക്തിപ്പെടുത്തും.
അഴിമതി വെച്ചു പൊറുപ്പിക്കില്ല.

പാഠപുസ്തകങ്ങള്‍

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഖാദര്‍ കമ്മിറ്റി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്ത
ഏകീകരണ പ്രക്രിയയുടെ നടപടികള്‍ നടന്നു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here