വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയി: നവ്യാ നായര്‍

മീ ടു വിഷയവുമായി ബന്ധപ്പെട്ട് വിനായകന്‍ പറഞ്ഞത് തെറ്റെന്ന് നടി നവ്യാ നായര്‍.വിനായകന്‍ പറയുന്ന സമയത്ത് തനിയ്ക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും നവ്യാനായര്‍ പറഞ്ഞു. ഒരു പുരുഷന്‍ വിവാദ പരാമര്‍ശം നടത്തിയതിന് സ്ത്രീയാണ് ക്രൂശിക്കപ്പെടുന്നതെന്നും നവ്യാ നയര്‍ കൊച്ചിയില്‍ പ്രതികരിച്ചു.

നവ്യാനായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തി സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ ആ സ്ത്രീയോട് താന്‍ അനുമതി ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ ഇനിയും അത് ചെയ്യുമെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വിരല്‍ ചൂണ്ടിയും വിനായകന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.

നവ്യാ നായര്‍,ചിത്രത്തിന്റെ സംവിധായകന്‍ വി കെ പ്രകാശ് തുടങ്ങിയവര്‍ സമീപമിരിക്കുമ്പോഴായിരുന്നു വിനായകന്റെ ഈ പരാമര്‍ശങ്ങള്‍. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരവെയാണ് നവ്യാ നായര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വിനായകന്‍ പറഞ്ഞത് തെറ്റായെന്ന് നവ്യ പറഞ്ഞു. ആ സമയത്ത്, തനിയ്ക്ക് പ്രതികരിക്കാന്‍ കഴിയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. ഒരു പുരുഷന്‍ ഇത്തരത്തില്‍ പറഞ്ഞതിന് ഒരു സ്ത്രീയാണ് ക്രൂശിക്കപ്പെടുന്നതെന്നും നവ്യാ നയര്‍ കൊച്ചിയില്‍ പ്രതികരിച്ചു.

അതേ സമയം വിവാദ പരാമര്‍ശത്തില്‍ നടന്‍ വിനായകനും കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ ചില സംസാരത്തില്‍ താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. അത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നുമായിരുന്നു വിനായകന്‍ എഫ് ബിയില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News