ഇന്ധനവില വര്‍ധിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല: സീതാറാം യെച്ചൂരി

ഇന്ധനവില വര്‍ധിക്കുന്നത് അംഗീകരിക്കാനാകിലെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വിലവര്‍ദ്ധനയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധനവ് സാധാരണക്കാരെ ബാധിക്കും. ഇന്ധനവില വര്‍ധനവ് പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധനയ്ക്ക് കാരണമാകാനാണ് സാധ്യതയുള്ളത്. പെട്രോളിയം സെസ് പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കശ്മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ച് കൊണ്ടുള്ള വര്‍ഗീയ വല്‍ക്കരണത്തെ സി സി അപലപിച്ചു. ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി കാണിക്കുകയാണ് കാശ്മീരി ഫയല്‍സെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കില്ലെന്നും സി സി ആലപിച്ചു. 23 ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട് സിസി അംഗീകരിച്ചു.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും – കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും ഇപ്പോള്‍ അതില്‍ ഒന്നും പറയാനില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News