മൂലമറ്റം വെടിവെയ്പ്പ്; തോക്ക് വ്യാജം, നിര്‍മിച്ചത് കൊല്ലന്‍ എന്ന് കണ്ടെത്തൽ

ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കെന്ന് കണ്ടെത്തൽ. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണ് തോക്ക് നല്‍കിയത്. തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണ് സൂചന.

പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി. ഇന്നലെയാണ് കൊലപാതകം നടന്നത്. ഇടുക്കി മൂലമറ്റത്ത് നാട്ടുകാരുടെ നേരെയായിരുന്നു യുവാവിന്റെ വെടിവയ്പ്പ്. വെടിയേറ്റ ഒരാൾ മരിച്ചു. ബസ് കണ്ടക്ടറായ മുപ്പത്തിനാലുകാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മൂലമറ്റം സ്വദേശി ഇരുപത്തിയാറുകാരൻ ഫിലിപ്പ് മാർട്ടിൻ കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്. 2014 ൽ എടാടുള്ള കൊല്ലനെ കൊണ്ട് നിർമിച്ച വ്യാജ തോക്കുപയോഗിച്ചാണ് വെടിവച്ചത്.

മൂലമറ്റം ഹൈസ്കൂളിന് മുന്നിൽ വച്ചായിരുന്നു ദാരുണ കൊലപാതകം. വിദേശത്തായിരുന്ന ഫിലിപ്പ് മാർട്ടിൻ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയിൽ എത്തിയ പ്രതി ഭക്ഷണത്തെ ചൊല്ലി തർക്കിച്ചു. നാട്ടുകാർ ഇടപെട്ട് ഇയാളെ തിരികെ വണ്ടിയിൽ കയറ്റി വിട്ടു. കാറിൽ വീണ്ടും തിരികെയെത്തി തോക്ക് എടുത്ത് വെടിവെച്ചു. തുടർന്ന് അവിടെ നിന്നും സഞ്ചരിച്ച് ഹൈസ്കൂൾ ജംക്ഷനിൽ എത്തി ഇരുചക്ര യാത്രക്കാരായ സനലിനെയും പ്രദീപിനെയും വെടിവയ്ക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുട്ടത്തു വെച്ചു പൊലീസ് പിടികൂടി. പ്രതിയും സനലും തമ്മിലുണ്ടായ തട്ടുകടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സനലും പ്രതിയും തമ്മിൽ തട്ടുകടയിൽ വച്ച് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News