മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ  എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 11.15ഓടെയാണ് അന്ത്യം. പാലക്കാട് സ്വദേശിയാണ്. മാതൃഭൂമി, ഇന്ത്യാവിഷന്‍, സഫാരി ടിവി, സൗത്ത്‌ലൈവ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇന്ത്യാവിഷനില്‍ 2003 മുതല്‍ 2014വരെ പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷനില്‍ ട്വന്റിഫോര്‍ ഫ്രെയിംസ് എന്ന അന്താരാഷ്ട്ര സിനിമാ പരിപാടിയിലൂടെ സിനിമാപ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ മാധ്യമപ്രവര്‍ത്തകനാണ്. സഫാരി ടിവിയില്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ്, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നീ പരിപാടികളും അവതരിപ്പിച്ചിരുന്നു.

1982ല്‍ മാതൃഭൂമിയില്‍ ജേണലിസ്റ്റ് ട്രയിനിയായി മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തിയ എ സഹദേവന്‍ 2003വരെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. 2003വരെ 2014വരെ ഇന്ത്യാവിഷനില്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു.  2017 മുതല്‍ മനോരമ സ്‌കൂള്‍ ഓഫ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ്. ചലച്ചിത്ര നിരൂപകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഫിലിം ക്രിട്ടിക് ജൂറി അംഗവും 33 വര്‍ഷമായി പത്ര, ദൃശ്യ മാധ്യമപ്രവര്‍ത്തകനുമാണ്. ഭാര്യ പുഷ്പ, മകള്‍ ചാരു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel