സ്‌കൂളില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ സംഭവം; മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ നടപടികള്‍ സ്വീകരിക്കും

വയനാട് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ നടപടികള്‍ സ്വീകരിക്കും. കാറിലും,ബൈക്കിലുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായി വാഹനമോടിച്ച വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിലായിരുന്നു അഭ്യാസപ്രകടനം. സ്‌കൂള്‍ അധികൃതരുടെ അനുമതിയില്ലാതെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ അമിത വേഗതയിലും,മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുമാണ്വാഹനമോടിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി സിസിടിവി ക്യാമറകളും,സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News