മൂലമറ്റം വെടിവെയ്പ്പ്; സനല്‍ ബാബുവിന്റെ വേര്‍പാടിലൂടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണി

മൂലമറ്റത്ത് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബു ഇസ്രായേലിലുണ്ടായ ആക്രമണത്തില്‍ മരണമടഞ്ഞ സൗമ്യയുടെ മാതൃ സഹോദര പുത്രന്‍. ഒരു സെന്റ് ഭൂമിയില്‍ വീടുവെച്ച് ജീവിച്ച കുടുംബത്തിന്റെ ഏക ആശ്രയം കൂടിയായിരുന്നു സനല്‍.

മൂലമറ്റം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ബസ് കണ്ടക്ടറായ സനല്‍, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. കീരിത്തോട് ടൗണിന് സമീപമുള്ള ഒരു സെന്റ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. പിതാവ് സാബു അസുഖ ബാധിതനായി കിടപ്പിലായിട്ട് നാളുകളായി. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ, സനലിന്റെ പിതാവിന്റെ സഹോദരിപുത്രിയാണ്. ആ ദുരന്തത്തിന്റെ വേദന മാറും മുന്‍പാണ് മറ്റൊരു ദുരന്തവും കൂടി ഈ കുടുംബത്തെ തേടിയെത്തിയത്.

ഇന്നലെ മൂലമറ്റത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവേയാണ് അപ്രതീക്ഷിത ആക്രമണം യുവാവിന്റെ ജീവനെടുത്തത്. സനലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബ വീടായ കീരിത്തോട്ടില്‍ എത്തിക്കും. സംസ്‌കാരച്ചടങ്ങുകളും ഇവിടെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News