വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ പുറത്ത്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അവസാന പന്തില്‍ മറികടന്നു.

ദക്ഷിണാഫ്രിക്കയുടെ മിഗ്‌നോണ്‍ ഡി പ്രീസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്ത്യ, ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമി പോരാട്ടങ്ങള്‍ ഈ മാസം 30നും 31 നും നടക്കും. കിരീടപ്പോരാട്ടം ഏപ്രില്‍ മൂന്നിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here