ഹിജാബ് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല് ഉലമ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമെന്നാണ് ഹര്‍ജിയിലെ വാദം. മുഴുവന്‍ ഇസ്ലാം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിരമായി കര്‍ണാടക ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ബഹുസ്വരതക്കും ഐക്യത്തിനും എതിരാണ് ഹിജാബ് നിരോധിക്കാനുള്ള തീരുമാനം.

അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. അത് നിഷേധിക്കുകയാണ് കര്‍ണാടക സര്‍ക്കാരും കര്‍ണാടക ഹൈക്കോടതിയുമെന്ന് ഹര്ജിയില്‍ പറയുന്നു. ഹിജാബ് നിരോധനം ചെയ്ത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിരസിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News