സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം; 19-കാരന്‍ വെടിയേറ്റ് മരിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ 19-കാരന്‍ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരകയില്‍ കക്രോള ഗ്രാമത്തിലാണ് സംഭവം നടന്നത്.

ശനിയാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മോനു എന്ന സാഹില്‍ (19) പൊലീസ് പിടിയില്‍. ഇയാളില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച ഒരു നാടന്‍ തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ദ്വാരക ജെ ജെ കോളനിയിലെ താമസക്കാരനും കൊല്ലപ്പെട്ടതുമായ ഖുര്‍ഷിദ് എന്ന യുവാവ് തര്‍ക്കം നടന്ന സ്‌കൂളിലെ വിദ്യാര്‍ഥിയാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം തര്‍ക്കവും കൊലപാതക കാരണവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News