രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ പത്മജാ വേണുഗോപാല്‍

രാജ്യസഭ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്. മുരളീധരന്‍ തന്റെ വഴിയടച്ചെന്നും വന്ന വഴി മറക്കരുതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. തന്നെ തൃശൂര്‍ സീറ്റില്‍ വിശ്വസിച്ചവര്‍ ചതിച്ചു തോല്‍പ്പിച്ചെന്നും പത്മജ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ പത്മജാ വേണുഗോപലിനെ പരിഗണിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഒഴിവാക്കണമെന്ന കെ മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. മുരളീധരന്റെ പ്രതികരണം വേദനനിപ്പിച്ചൂവെന്നാണ് പത്മജ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കെ മുരളീധരന്‍ അതു പറയരുതായിരുന്നു. മുരളീധരന്‍ തന്റെ വഴിയടച്ചെന്നും വന്ന വഴി മറക്കരുതെന്നും പത്മജ തുറന്നടിച്ചു. എല്ലാവരും എപ്പോഴെങ്കിലും തോറ്റിട്ടുള്ളവരല്ലേ. ഓരോന്നു പറയുമ്പോള്‍ നമുക്ക് സംഭവിച്ചത് എന്താണ്, നമ്മള്‍ എന്താണ് എന്നു കൂടി ഓര്‍മിക്കുന്നതാണ് ഉചിതം. തോല്‍വി എന്നത് ഒരാളുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പല ഘടകങ്ങള്‍ ഉണ്ടാകും. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഴുപതോളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റു. അവരെല്ലാം മോശക്കാരാണോ? മാറ്റിനിര്‍ത്തണം എന്നു പറയുമ്പോള്‍ അത് അവരുടെ മനസ്സില്‍ ഉണ്ടാകുന്ന വികാരം കൂടി കണക്കിലെടുക്കണം. നമുക്കും തോല്‍വി സംഭവിച്ചിട്ടില്ലേ എന്ന് ഓര്‍ക്കണമെന്നും മുരളീധരന് പത്മജ മറുപടി നല്‍കുന്നു.

അതേസമയം നിയസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിശ്വസിച്ചവര്‍ ചതിച്ചു തോല്‍പ്പിച്ചെന്നും പത്മജ വ്യക്തമാക്കി. ചില നേതാക്കള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ തോല്‍പ്പിക്കാന്‍ അവര്‍ കൂട്ടുനിന്നു. അത് ആരെല്ലാം ആണെന്നും എന്തൊക്കെയാണ് അവര്‍ ചെയ്തതെന്നും എനിക്ക് വ്യക്തമായി അറിയാം.

വിശ്വസിക്കുന്നവര്‍ ചതിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന വേദന വലുതാണെന്നും പത്മജ അഭിമുഖത്തില്‍ പറയുന്നു. ഓരോ ദിക്കിലും തഴയപ്പെടുമ്പോള്‍ വല്ലാത്ത വേദന ഉണ്ടാക്കും. അച്ഛന്‍ ഏറ്റവും സഹായിച്ച ആളുകളെ കൊണ്ടാണ് കൂടുതല്‍ ബുദ്ധിമുട്ടെന്നും അവരാണ് കൂടുതല്‍ വേദനിപ്പിക്കുന്നതെന്നും പത്മജ അഭിമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News