ഹോട്ടല്‍ സ്‌റ്റൈല്‍ മുട്ടക്കറി ഇനി വീട്ടിലുണ്ടാക്കാം…

പ്രഭാത ഭക്ഷണം ഏതായാലും മുട്ടക്കറിയുണ്ടെങ്കില്‍ പിന്നെ വേറെ കറി വേണ്ട. ഹോട്ടലില്‍ നിന്നു കിട്ടുന്ന അതേ രുചിയില്‍ മുട്ടക്കറി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം..

ആവശ്യമായ ചേരുവകള്‍

1. മുട്ട പുഴുങ്ങിയത് 4 എണ്ണം
2. മുളകുപൊടി 1 ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി മ്പ മ്മ ടീസ്പൂണ്‍
4. സവാള കനം കുറച്ച്
അരിഞ്ഞത് 2 എണ്ണം
5. പച്ചമുളക് കീറിയത് 3 എണ്ണം
6. ചെറിയ ജീരകം മ്പ ടേബിള്‍ സ്പൂണ്‍
7. പെരുംജീരകം 1 നുള്ള്
8. ഏലയ്ക്കാ 2 എണ്ണം
9. ഗ്രാമ്പൂ 3 എണ്ണം
10. കറുവാപട്ട ചെറിയ കഷണം
11. മല്ലിപ്പൊടി മ്പ ടീസ്പൂണ്‍
12. ഗരംമസാലപ്പൊടി മ്പ ടീസ്പൂണ്‍
13. തക്കാളി ചെറിയ
കഷണങ്ങളായി അരിഞ്ഞത് 1 എണ്ണം
14. അണ്ടിപ്പരിപ്പ് 2 ടേബിള്‍ സ്പൂണ്‍
15. ചൂടുവെള്ളം 1 മ്മ കപ്പ്
16. കറിവേപ്പില പാകത്തിന്
17. ഉപ്പ് പാകത്തിന്
18. വെളിച്ചെണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ തീ കുറച്ചു വച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തു ചൂടാക്കുക. കരിഞ്ഞു പോകാതെ വഴറ്റിയ ശേഷം ചെറുതായി വരഞ്ഞ മുട്ട ഇട്ട് റോസ്റ്റ് ചെയ്ത് എടുക്കണം.

മുട്ട കോരിമാറ്റിക്കഴിഞ്ഞ് ജീരകം, പെരുംജീരകം, ഏലയ്ക്കാ, കറുവാപട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് മൂത്തു വരുമ്പോള്‍ സവാള, പച്ച മുളക്, ഇഞ്ചി, ഉപ്പ് എന്നിവ ഇട്ടു വഴറ്റണം. ഇത് കുറച്ചു നേരം അടച്ചു വേവിച്ചശേഷം മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്തു വഴറ്റി, തക്കാളിയും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി വേവിക്കുക.

അതിനുശേഷം അണ്ടിപ്പരിപ്പ് മിക്‌സിയില്‍ പൊടിച്ച് ചേര്‍ത്തിളക്കുക. ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു തിളച്ചു വരുമ്പോള്‍ മുട്ടകൂടി ചേര്‍ത്ത് അഞ്ചു മിനിറ്റ് വേവിച്ച് കുറുകി വരുമ്പോള്‍ കറിവേപ്പില ഇട്ടു വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News