രുചിയും ഗുണങ്ങളും ഒപ്പത്തിനൊപ്പം, ടേസ്റ്റി ചീര പച്ചടി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചീര. ചുവന്ന ചീര കൊണ്ട് പച്ചടി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത്

പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്

കട്ട തൈര് – രണ്ട് കപ്പ്

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍ .

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .

ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News