ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷിന്റെ ജന്മനാടായ ഭക്ത്യാപൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ ഇയാള്‍ അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ബിഹാറിലെ പ്രമുഖ സ്വാതന്ത്ര സമരസേനാനി ശില്‍ബന്ദ്ര യാജിയുടെ പ്രതിമയില്‍ ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോ?ഗസ്ഥര്‍ വേദിയില്‍ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News