സംസ്ഥാനത്ത് ഇന്ന് 2.47 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റി – മന്ത്രി ജി. ആര്‍. അനില്‍

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച (ഇന്ന് 27/03/2022) സംസ്ഥാനത്തെ 10017 റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇന്നു മാത്രം (27/03/22) 247890 കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 5970904 (64.75%) കാര്‍ഡുടമകള്‍ മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ, സംസ്ഥാനത്തെ ചില റേഷകന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കാത്ത വിവരം ശ്രദ്ധയില്‍ പെട്ടുണ്ടെന്നും ഇത്തരം റേഷന്‍ കടകളുടെ വിവരം ശേഖരിച്ച വരുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 31 വരെ തുടരുമെന്നു. എല്ലാ കാര്‍ഡുടമകളും തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News