‘ലൈഫി’ന്റെ തണല്‍ ഇനി കൂടുതല്‍ ജീവിതങ്ങളിലേക്കും

കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത വീടെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ‘ലൈഫി’ന്റെ തണല്‍ ഇനി കൂടുതല്‍ ജീവിതങ്ങളിലേക്കും. നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.

അടുത്ത ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍ അധികം വീടും രണ്ടായിരത്തില്‍ അധികം ഫ്‌ലാറ്റും നിര്‍മിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറമേകുനതായിരുന്നു. ഇപ്പോള്‍ 608.48 കോടി രൂപയുടെ പദ്ധതിയില്‍ 15212 വീടുകള്‍ ക്കാണ് കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്.

കേന്ദ്ര വിഹിതമായി 228.18 കോടി രൂപയും 76.06 കോടി രൂപ സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 4895.3 കോടി രൂപയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ 70,464 വീടുകള്‍ വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതര്‍ക്കായി 11 പാര്‍പ്പിട സമുച്ചയങ്ങളിലായി 970 ഗുണഭോക്താക്കള്‍ക്ക് ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതില്‍ 280 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണത്തിന് , 25, 832 ഗുണഭോക്താക്കള്‍ക്കാണ് ഇതുവരെ വായ്പ അനുവദിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ ഓരോ ലൈഫ് ഗുണഭോക്താവിനും വീട് നിര്‍മാണത്തിന്റെ ഭാഗമായി 90 തൊഴില്‍ ദിനങ്ങളും 26,190 രൂപയുടെ അധികസഹായം നല്‍കാനും സാധിച്ചു. 70 കോടി രൂപയുടെ അധികസഹായം ഇതുവരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here