പോക്‌സോ കേസ്; മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ പോക്‌സോ കേസ്സില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് മോന്‍സണ്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .

പുരാവസ്തുതട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയത് എന്നാണ് മോന്‍സന്റെ വാദം. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നിന് അറസ്റ്റിലായ മോന്‍സണ് കീഴ്‌ക്കോടതികള്‍ ജാമ്യം അനുവദിച്ചിരുന്നില്ല. മോന്‍സന്റെ കലൂരിലെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് എറണാകുളം നോര്‍ത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News