നവ്യാ നായരുടെ തിരിച്ചു വരവ് ചിത്രമായ ‘ഒരുത്തീ’ നവ്യക്കൊപ്പം ഇരുന്നു കണ്ട് കുടുംബശ്രീ പ്രവർത്തകർ

മാർച്ച് 27, 2022- ഒരു ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചുവരുന്ന ഒരുത്തീ സിനിമ കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഇരുന്ന് നവ്യാ നായർ കണ്ടു. തൃപ്പൂണിത്തുറ തീയറ്ററിൽ ആണ് ഇവർ ഒന്നിച്ചിരുന്നു സിനിമ ആസ്വദിച്ചത്. സിനിമ കണ്ടിറങ്ങിയ ശേഷം കുടുംബശ്രീ പ്രവർത്തകരെല്ലാം നവ്യയെ കെട്ടിപിടിച്ച്കൊണ്ട് അഭിനന്ദിക്കുകയായിരുന്നു.
ഒരു സാധാരണക്കാരിയായ രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായർക്ക് അവരുടെ പ്രകടനത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്.

രാധാമണിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തീ സംവിധാനം ചെയ്തത് വി കെ പ്രകാശാണ്, എസ് സുരേഷ് ബാബുവാണ് തിരക്കഥ, ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News