കെ-റെയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ; എം മുകുന്ദന്‍

ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ് തെറ്റുചെയ്യുന്നത്. സമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള എല്ലാ ആശയത്തെയും പിന്തുണയ്ക്കണം. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ചേര്‍ന്ന സാംസ്‌കാരിക സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുപ്പത് വര്‍ഷംമുമ്പ് ഫ്രാന്‍സില്‍ പോയപ്പോള്‍, ഫ്രാന്‍സിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് ബുള്ളറ്റ് ട്രെയിനില്‍ മിന്നല്‍വേഗത്തിലാണ് പോയത്. പശുക്കള്‍ മേയുന്ന നാട്ടിന്‍പുറത്തുകൂടിയാണ് ട്രെയിന്‍ ഓടിയത്. അവിടെ പരിസ്ഥിതിക്ക് ഒന്നും സംഭവിച്ചില്ല. പാശ്ചാത്യനാടുകളില്‍ ജനങ്ങള്‍ കുറവാണെന്ന് പറയുന്നവര്‍ ജനസാന്ദ്രതയുള്ള ചൈനയിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കുതിക്കുന്നത് കാണണം.
ഡല്‍ഹി-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 320 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാതയാണ് നിര്‍മിക്കുന്നത്. അവിടെ സാമൂഹ്യാഘാതത്തിന്റെയും പരിസ്ഥിതിയുടെയുംപേരില്‍ ആരും പദ്ധതിയെ എതിര്‍ക്കുന്നില്ല. വികസനമെന്നത് നെഗറ്റീവായ ആശയമല്ല. സംസ്ഥാനം കണ്ട ഏറ്റവും വലിയ പദ്ധതിയാണ് കെ-റെയില്‍. അത് സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രയത്നിക്കണം, രാഷ്ട്രീയവല്‍ക്കരിക്കരുത്-എം മുകുന്ദന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News