ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു…

94-ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ താരം അരിയാന ഡിബോസിനാണ് മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചടങ്ങിലാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ എല്‍ജിബിടിക്യു നടിയും, ആദ്യ ആഫ്രോ-ലാറ്റിന വംശജയുമാണ് അരിയാന ഡിബോസ്. ‘നിങ്ങളുടെ ലൈംഗികത്വം ചോദ്യം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി…നമുക്ക് ഇവിടെ ഒരിടം ഉണ്ട്’- അരിയാന ഓസ്‌കറിന് പിന്നാലെ വേദിയില്‍ പറഞ്ഞതിങ്ങനെ. അരിയാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനമാണ്.

മികച്ച സഹനടന്‍ ട്രോയ് കോട്‌സര്‍. ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന കേള്‍വിശക്തി ഇല്ലാത്ത ആദ്യതാരമാണ് ട്രോയ് കോട്‌സര്‍.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചടങ്ങിലാണ് മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ട്രോയ് കോട്സര്‍ ടെലിവിഷന്‍, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍ മികച്ച ഡോക്യുമെന്ററി. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണിന് 6 അവാര്‍ഡുകള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ആകെ 23 മത്സരവിഭാഗങ്ങളില്‍ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുമ്പായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കാറില്‍ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News