ദേശീയ പണിമുടക്കില്‍ അണിനിരന്ന് കേരളം…

സംസ്ഥാനത്ത് പണിമുടക്കിന് തുടക്കംകുറിച്ച് ഞായര്‍ രാത്രി 12ന് നഗരകേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനയാണ് അണിചേരുന്നത്.

സ്വകാര്യ വാഹനം നിരത്തിലിറക്കാതെയും ട്രെയിന്‍ യാത്ര ഒഴിവാക്കിയും ജനങ്ങള്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

ഞായര്‍ രാത്രി തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. തൊഴില്‍കേന്ദ്രങ്ങളിലും തൊഴിലാളികളുടെ വീടുകളിലും ദീപം തെളിച്ചു. തിങ്കള്‍ രാവിലെ ഒമ്പതിന് അഞ്ഞൂറോളം സമരകേന്ദ്രത്തില്‍ പ്രകടനം നടക്കും.

തലസ്ഥാനത്ത് പാളയം ട്രിഡ പാര്‍ക്ക് ഗ്രൗണ്ടില്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കും. പൊതുയോഗം തിങ്കള്‍ പകല്‍ 11ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പമ്പുകള്‍ അടയ്ക്കണമെന്ന് പെട്രോള്‍ ട്രേഡേഴ്‌സ് സമിതി അഭ്യര്‍ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News