‘ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.

വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ചു.

അഗോള തലത്തില്‍ വലിയ ആരാധകരുള്ള വ്യക്തിയാണ് അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ന്യൂസ്വീക്ക് അദേഹത്തെ ‘ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News