മികച്ച നടന്‍ വില്‍ സ്മിത്, പുരസ്‌കാരം കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിന്

94ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ‘കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കാര്‍ നേടി. ‘കിംഗ് റിച്ചാര്‍ഡ്’ എന്ന സിനിമയിലെ റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് സ്മിത്ത് അഭിനയിച്ചത്. കാലിഫോര്‍ണിയയിലെ അവഗണിക്കപ്പെട്ട ഒരു ടെന്നീസ് കോര്‍ട്ടിലേക്ക് തന്റെ രണ്ടു മക്കളെ കൊണ്ടുപോകുന്നിടത്താണ് ‘കിംഗ് റിച്ചാര്‍ഡ്’തുടങ്ങുന്നത്. റിച്ചാര്‍ഡ് ലോകത്തിനു വേണ്ടി സമ്മാനിക്കുന്ന രണ്ട് കായിക പ്രതിഭകളുടെ കഥ.

ഒരു ജീവിത കഥ സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെ വളരേതന്മയത്വത്തോട് കൂടിയും സാധാരണമായും പ്രചോദനവും നിറച്ച് ഒരച്ഛനായാല്‍ എങ്ങനെയായിരിക്കണം മക്കളെ എങ്ങനെ പിന്തുണയ്ക്കണം എന്ന് കാണിച്ച ചിത്രമാണ് ‘കിംഗ് റിച്ചാര്‍ഡ്’. ചിത്രത്തില്‍ റിച്ചാര്‍ഡ് ആയി എത്തിയ സ്മിത്തിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്. ഒരു അച്ഛന്‍ എന്നതിലുപരി ഒരു ഉപദേശകനും അധ്യാപകനുമൊക്കെയാകുകയാണ് റിച്ചാര്‍ഡ് ചിത്രത്തിലൂടെ. സിനിമയുടെ കഥ സ്മിത്തിനെ മികച്ച നടനാകാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

സാധാരണ ഒരു മോട്ടിവേഷന്‍ ചിത്രത്തില്‍ നിന്ന് ഏറെ വ്യത്യാസത്യമാണ് കിംഗ് റിച്ചാര്‍ഡിന്റെ കഥ. 2019ന് ശേഷം ആദ്യമായി ഒന്നില്‍ കൂടുതല്‍ അവതാരകരാണ് ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌സില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. റെജീന ഹാളും ഏയ്മി സ്‌കൂമറും വാന്‍ഡ സൈക്‌സും ആണ് അവതാരകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News