ഐപിഎൽ ; ഡൽഹി ക്യാപ്പിറ്റൽസിനും പഞ്ചാബ് കിങ്സിനും ജയം

ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനും പഞ്ചാബ് കിങ്സിനും ജയം. ഡൽഹി നാലുവിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. 48 പന്തിൽ 81 റൺസെടുത്ത ഇഷാൻ കിഷന്റെ മികവിൽ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു.

ഡൽഹിയുടെ കുൽദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 10 പന്ത് ബാക്കി നിൽക്കെ ഡൽഹി ലക്ഷ്യത്തിലെത്തി. മലയാളി പേസർ ബേസിൽ തമ്പി 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദി മാച്ച്. മറ്റൊരു മത്സരത്തിൽ പഞ്ചാബ് 5 വിക്കറ്റിന് RCB യെ തോൽപ്പിച്ചു.

RCB ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. ഭനുക രജപക്സെയുടെയും ശിഖർ ധവാന്റെയും ഒഡയൻ സ്മിത്തിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിന് ആദ്യ ജയം സമ്മാനിച്ചത്.

ബെംഗളുരു നിരയിൽ ഡ്യുപ്ലെസി 88 റൺസും വിരാട് കോഹ്ലി 41 റൺസും നേടി. പഞ്ചാബിന്റെ ഒഡയൻ സ്മിത്താണ് പ്ലെയർ ഓഫ് ദി മാച്ച്. ഏപ്രിൽ ഒന്നിന് കൊൽക്കത്തക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.ഏപ്രിൽ 2 ന് ഡൽഹി ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel