ഓസ്‌കാര്‍ പുരസ്‌കാരം; മികച്ച നടി ജെസിക്ക ചസ്റ്റെന്‍

94ാ മത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട് ജെസിക്ക ചസ്റ്റന്‍. ബയോഗ്രഫിക്കല്‍ ഡ്രാമയായ ഐസ് ഓഫ് ടാമി ഫയെയിലെ അഭിനയമാണ് നടിയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ചിത്രത്തിന്റെ സഹ നിര്‍മാതാവുമായിരുന്നു നടി. 70 കളിലെ അമേരിക്കന്‍ ടിവി സുവിശേഷകയായ ടാമി ഫെയയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥ.

മൂന്ന് തവണ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ജെസിക്കയുടെ ആദ്യ ഓസ്‌കാര്‍ കൂടിയാണിത്.’കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കാര്‍ നേടി. ‘കിംഗ് റിച്ചാര്‍ഡ്’ എന്ന സിനിമയിലെ റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് സ്മിത്ത് അഭിനയിച്ചത്. കാലിഫോര്‍ണിയയിലെ അവഗണിക്കപ്പെട്ട ഒരു ടെന്നീസ് കോര്‍ട്ടിലേക്ക് തന്റെ രണ്ടു മക്കളെ കൊണ്ടുപോകുന്നിടത്താണ് ‘കിംഗ് റിച്ചാര്‍ഡ്’തുടങ്ങുന്നത്. റിച്ചാര്‍ഡ് ലോകത്തിനു വേണ്ടി സമ്മാനിക്കുന്ന രണ്ട് കായിക പ്രതിഭകളുടെ കഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here