ആറു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ‘ഡ്യൂണ്‍’; മികച്ച സഹനടി അരിയാന ഡെബോസ

തൊണ്ണൂറ്റിനാലാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഒര്‍ജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, മികച്ച വിഷ്വല്‍ ഇഫക്ട്സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂണ്‍ നേടിയത്. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ലൈവ് ആക്ഷന്‍ (ഷോര്‍ട്ട്): ദ ലോങ് ഗുഡ്ബൈ

ആനിമേഷന്‍ ചിത്രം (ഷോര്‍ട്ട്): ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍

ഡോക്യുമെന്ററി (ഷോര്‍ട്ട്): ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മേക്കപ്പ്, കേശാലങ്കാരം: ദ ഐസ് ഓഫ് ടാമി ഫയേ

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ

ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നൊരുക്കിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ ആണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ളതാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News