അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ഡ്രൈവ് മൈ കാര്‍’ മികച്ച വിദേശ ഭാഷാ ചിത്രം

94ാമത് ഓസ്‌കാറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. പ്രണയം മുതല്‍ അതിജീവനം വരെ, ഒരു ചുവന്ന കാറിനൊപ്പം പ്രക്ഷകരുടെ മനം കവര്‍ന്ന ജാപ്പനീസ് ചിത്രമാണ് ‘ ഡ്രൈവ് മൈ കാര്‍’ . ഹരുകി മുറകാമി എഴുതിയ ഡ്രൈവ് മൈ കാര്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഹമാഗുച്ചിയാണ് ചിത്രം ഒരുക്കിയത്. മികച്ച സിനിമയ്ക്ക് പുറമെ സംവിധാനം, അവലംബിത തിരക്കഥ എന്നീവിഭാഗങ്ങളിലും ഡ്രൈവ് മൈ കാറിന് നോമിനേഷന്‍ ലഭിച്ചിരുന്നു.

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡിസ്നിയുടെ ‘എന്‍കാന്‍ടോ’ സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ‘ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ പ്രൗഡ്ഫൂട്ടിന്റെ ‘ദി ക്വീന്‍ ഓഫ് ബാസ്‌കറ്റ്ബോള്‍’ ആണ് ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്.

അതേസമയം, പത്ത് വിഭാഗങ്ങളിലേക്കുള്ള നോമിനേഷന്‍ നേടിയ സൈ-ഫൈ ചിത്രം ‘ഡ്യൂണ്‍’ ആറ് പുരസ്‌കാരങ്ങള്‍ നേടി. കഥ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും മനോഹരമായ ഛായാഗ്രഹണം, വിഎഫ്എക്‌സ്, സൗണ്ട് എഫക്ട് എന്നിവ കൊണ്ടും ചിത്രം വേറിട്ടുനില്‍ക്കുന്നതാണ്. മികച്ച വിഷ്വല്‍ ഇഫക്റ്റ്സ്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സംഗീതം, മികച്ച സൗണ്ട്, ഛായാഗ്രഹണം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കാണ് ചിത്രത്തിന് അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്ലെറ്റ് എന്നിവര്‍ക്കാണ് മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം ഡ്യൂണിലൂടെ നേടിയിരിക്കുന്നത്. മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കറിനും മികച്ച ഛായാഗ്രാഹണത്തിലൂടെ ഗ്രീഗ് ഫ്രേസറും ‘ഡ്യൂണി’ലൂടെ ഓസ്‌കാര്‍ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News