സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ് ; ചെമ്പട്ടണിഞ്ഞ് മുഴുപ്പിലങ്ങാട് ബീച്ച്

മുഴുപ്പിലങ്ങാട് ബീച്ചിനെ ചെമ്പട്ടണിയിച്ച് സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ വേറിട്ട പ്രചരണം. ആകാശ വിസ്മയം തീർത്ത് ആയിരം പട്ടങ്ങൾ വാനിലുയർന്നു. കടലിൽ ചെങ്കൊടികളും ഉയർന്നു പാറിയപ്പോൾ ആവേശം അലയടിച്ചു.

അറബിക്കടലിൽ അരുണ ശോണിമയിൽ അസ്തമയ സൂര്യൻ.കടലലകൾക്ക് മീതെ ഉയർന്നു പാറി ചെങ്കൊടികൾ. ആകാശവിസ്മയം തീർത്ത് ആയിരം വർണ്ണപ്പട്ടങ്ങൾ.ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീ പട്ടം പറത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

പട്ടം പറത്താൻ ആയിരങ്ങൾ ഒഴുകിയെത്തിയതോടെ മുഴപ്പിലങ്ങാട് ബീച്ച് ആവേശക്കടലായി.പാർട്ടി കോൺഗ്രസ്സിൻ്റെ വേറിട്ട പ്രചരണം നാടിൻ്റെ ഉത്സവമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News