ഓസ്‌കാര്‍ നേടുന്ന ആദ്യ ബധിര നടന്‍; മികച്ച സഹനടനായി ട്രോയ് കോട്‌സര്‍

94ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച സഹനടനായി ട്രോയ് കോട്‌സറിനെയും തെരഞ്ഞെടുത്തു. ‘കോഡ’ എന്ന ചിത്രത്തിലെ ഫ്രാങ്ക് റോസ്സി എന്ന കഥാപാത്രത്തെയാണ് ട്രോയ് കോട്‌സര്‍ അഭിനയിച്ചത്. ഓസ്‌കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‌സര്‍ എന്ന പ്രത്യേത കൂടി ഈ പുരസ്‌കാരത്തിന് ഉണ്ട്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്ന സിനിമയിലെ അനീറ്റ എന്ന കഥാപാത്രത്തെയും അരിയാനോ ഡെബോസ് അനശ്വരമാക്കി.

ബധിരരും മൂകരുമായ അച്ഛനും അമ്മയും സഹോദരനുമൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ‘കോഡ’. ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് വിഭാഗങ്ങളിലും ഇടം നേടിയ ചിത്രമാണ് ‘കോഡ’. ‘ചില്‍ഡ്രന്‍ ഓഫ് ഡെഫ് അഡള്‍ട്‌സ്’ എന്നതിന്റെ ചുരുക്കനാമം ആണ് കോഡ. 2014ല്‍ പുറത്തിറങ്ങിയ ‘ലാ ഫാമിലി ബെലിയര്‍’ എന്ന ഫ്രഞ്ച് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കോഡ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News