ഓസ്‌കാര്‍ സ്വന്തമാക്കി സഹോദരങ്ങള്‍; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരന്‍ ഫിനിയസ് ഓ കോണലും. നോ ടൈം ടു ഡൈ എന്ന ടൈറ്റില്‍ സംഗീതത്തിനാണ് പുരസ്‌കാരം.

ജെയിംസ് ബോണ്ട് ചിത്രത്തിലെ സംഗീതത്തിന് ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. 2015 ലെ ബോണ്ട് ചിത്രമായ സ്പെക്ടര്‍, 2012 ലെ സ്‌കൈ ഫോള്‍ എന്നിവയ്ക്കും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ബില്ലിയും ഫിനിയസും ചേര്‍ന്ന് ഗാനത്തിന്റെ വരികളെഴുതുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഫെബ്രുവരി 2020 ന്. ഓസ്‌കര്‍ ടെലികാസ്റ്റിംഗ് വേളയില്‍ ഇരുവരും ഗാനം ആലപിച്ചിരുന്നു. ഇതേ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.

2007 ല്‍ ഗാനരചയിതാവ് മാര്‍്കീറ്റ് ഇര്‍ഗ്ലോവയ്ക്ക് (19) ശേഷം ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളാണ് ബില്ലിയും (20), ഫിനിയസും ( 24).

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വില്‍ സ്മിത്താണ് മികച്ച നടന്‍. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ന്‍ ആണ്. ജെയിന്‍ കാംപിയണാണ് മികച്ച സംവിധായിക. 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിന്‍. ഓസ്‌കര്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷവും പുരസ്‌കാരം സ്ത്രീകള്‍ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അര്‍ഹയായത്. കെന്നെത്ത് ബ്രനാഗ്, പോള്‍ തോമസ് ആന്‍ഡേഴ്സണ്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിന്‍ ചരിത്ര വിജയം നേടിയത്.

ആകെ 23 മത്സരവിഭാഗങ്ങളില്‍ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുന്‍പായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറില്‍ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News