പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍.മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു.

ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ എന്നിവർ പനാജിയിൽ എത്തിയിരുന്നു.

വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മോൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News