കർണാടക ഹിജാബ് നിരോധനം; അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

ഹിജാബ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കോടതി വിധി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം.

ഉടന്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേസ് വിശദമായി പരിശോധിച്ച് വിധി പുറപ്പെടുവിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. വിധി ചോദ്യം ചെയ്ത് കര്‍ണാടകത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നിരവധി മുസ്ലീം സംഘടനകളും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നേരത്തെ സുപ്രീംകോടതി നിരസിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News