സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

കെ റെയില്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; യു ഡി എഫ്- ബി ജെ പി സഖ്യത്തിന് കനത്ത തിരിച്ചടി

സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വേ തുടരുന്നതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി.

ഒരു പദ്ധതി ഇങ്ങനെ തടസപ്പെടുത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തിനാണ് മുന്‍ ധാരണകളെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്താനുള്ള ശ്രമം അല്ലെ ഹര്‍ജിക്കാരുടേതെന്നും സുപ്രീം കോടതി ചോദിച്ചു.

സില്‍വർലൈന്‍ സർവേ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂവുടമകള്‍ സമർപ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സർവെയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരവും സർക്കാരിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതോടെ സര്‍വ്വേയുമായി സര്‍ക്കാരിന് ഇനിയും മുന്നോട്ട് പോകാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News