ഓസ്‌കാര്‍ വേദിയില്‍ വികാരനിര്‍ഭരമായ പ്രസംഗവുമായി വില്‍ സ്മിത്ത്

94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ വില്‍ സ്മിത്.  വില്‍ സ്മിത്തിന്റെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര നേട്ടമാണിത്.  ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്തിന് അവാര്‍ഡ് ലഭിച്ചത്. ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസിനെയാണ് വില്‍ സ്മിത് വെള്ളിത്തിരയിലെത്തിച്ചത്.

റിച്ചാര്‍ഡ് (ഓസ്‌കാര്‍ നേടിക്കൊടുത്ത കഥാപാത്രം) അയാളുടെ കുടുംബത്തെ പ്രതിരോധിച്ച, സംരക്ഷിച്ച് പോന്ന ആളായിരുന്നു. എന്റെ ജീവിതത്തിന്റെ ഈ സമയത്ത്, ഈ നിമിഷത്തില്‍, ദൈവം എന്നെ എന്ത് ചെയ്യുവാനാണോ ഏല്‍പ്പിച്ചിരിക്കുന്നത്, അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ആളുകളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണ് ഞാന്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ളത്.

നമ്മള്‍ ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിന്, ഇന്ന് ചെയ്യുന്ന കാര്യത്തില്‍, ഇവിടെ എത്തിച്ചേര്‍ന്നതില്‍, ആളുകള്‍ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടാകും, കളിയാക്കും, നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കും. ഈ ബിസിനസില്‍ ബഹുമാനമില്ലാതെ നിങ്ങളോട് പെരുമാറും.

പക്ഷെ അപ്പോഴൊക്കെ, ചിരിക്കാനും, എല്ലാം ഓക്കെയാണ് എന്ന് അഭിനയിക്കാനുമാണ് നമ്മള്‍ നിര്‍ബന്ധിക്കപ്പെടുന്നത്. നിങ്ങള്‍ ഇതെല്ലാം സഹിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം,” വില്‍ സ്മിത് പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അവതാരകനെ തല്ലിയതിനുള്ള ക്ഷമാപണവും വില്‍ സ്മിത് പ്രസംഗത്തിലൂടെ നടത്തിയിരുന്നു.

ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ക്ഷോഭിച്ചായിരുന്നു അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെ വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News