തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്കായി ബേപ്പൂരില്‍ ഒഴുകുന്ന പാലം

വേറിട്ട അനുഭവം പകര്‍ന്ന്, തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്കായി ബേപ്പൂരില്‍ ഒഴുകുന്ന പാലം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സാഹസിക വാട്ടര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

തീരത്ത് നിന്ന് കടല്‍ തിരമാലകള്‍ക്ക് മുകളിലൂടെ സഞ്ചരിച്ച് ആസ്വദിക്കാവുന്ന ഒഴുകുന്ന പാലമാണ് ബേപ്പൂരില്‍ സജ്ജീകരിച്ചത്. തീരത്ത് നിന്ന് 100 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലും കൈവരിയോട് കൂടി, ഉയര്‍ന്ന നിലവാരത്തിലുള്ള hdpe ക്യൂബുകള്‍ ഉപയോഗിച്ചാണ് ഫ്‌ലോട്ടിംഗ് ബ്രിഡ്ജ്.

പാതയുടെ അറ്റത്ത് ഒഴുകുന്ന ഒരു സൈറ്റ് സീയിംഗ് പ്ലാറ്റ്‌ഫോമും ഒരുക്കി. ഇവിടെ നിന്ന് കടലിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. സെല്‍ഫിയെടുക്കാനും സൗകര്യമുണ്ട്.

കാണാനെത്തുന്ന എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കും. മുങ്ങല്‍ വിദഗ്ധര്‍, റസ്‌ക്യൂ ബോട്ട്, ലൈഫ് ഗാര്‍ഡ് തുടങ്ങിയ സുക്ഷാ സംവിധാനങ്ങളും ഇവിടെയുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്.

ചാലക്കുടി സ്വദേശികളായ യുവ സംരംഭകരുടെ കമ്പനിയാണ് നടത്തിപ്പുകാര്‍. ചെറിയ കുട്ടികള്‍, പ്രായക്കൂടുതലുള്ളവര്‍, ഭിന്നശേഷി ക്കാര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവര്‍ക്ക് അനുമതിയില്ല.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here