സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ; ഹൈക്കോടതി

സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഉടൻ ഉത്തരവിറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമാണെന്നും സർവ്വീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ വാദം കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

പണിമുടക്ക് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഡയസ്നോൺ പ്രഖ്യാപിക്കണം എന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here