കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം ഉദ്ഘാടനം ചെയ്തു. വെള്ളയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് ഉദയം ഹോം.

ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം കോഴിക്കോട് വെള്ളയിലാണ് നിര്‍മ്മിച്ചത്. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് ഉദയം ഹോം. വെള്ളിമാട്കുന്ന്, മാങ്കാവ്, ചേവായൂര്‍ എന്നിവിടങ്ങിലായി മറ്റ് മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പദ്ധതിയിലൂടെ 1400 ഓളം പേരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു. ഇത് വലിയ നേട്ടമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോടിന്റെ നന്മയുള്ള മനസുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News