തിരുവല്ലയില്‍ ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട തിരുവല്ലയില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍ വാരിയാപുരം, സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.

വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് വാനില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും എത്തിയാണ് ഒമിനിയില്‍ കുടുങ്ങിക്കിടന്ന ബൈക്ക് പുറത്തെടുത്തത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അതേസമയം, മരിച്ചവരുടെ മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News