നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറിനും കുടുംബത്തിനും സ്മാരകം ഉയരുന്നു

വിനോദ യാത്രക്കിടെ നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും കുടുംബവും യാത്രയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇന്ന് അവര്‍ക്കായി ഒരു സ്മാരകം ഉയരുകയാണ്. മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന്‍ നായരും പ്രസന്നകുമാരിയുമാണ് മകന്റെ ഓര്‍മയിക്കായി സ്മാരകം നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒരേ ചിതയില്‍ അവര്‍ അഗ്‌നിനാളങ്ങളിലേക്കു മറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഒരുമിച്ചു കളിച്ചു വളര്‍ന്ന 3 പിഞ്ചോമനകള്‍ ഒരുമിച്ച് അന്തി ഉറങ്ങുന്ന മണ്ണില്‍ കൂട്ടായി ഇരുവശത്തുമുള്ള ചിതയില്‍ അച്ഛനും അമ്മയും. മകന്റെയും മരുമകളുടെയും ലാളിച്ചു കൊതിതീരും മുമ്പേ പറന്നകന്ന ചെറുമക്കളുടെയും കണ്ണീര്‍ സ്മരണയ്ക്കായി ഒരു സ്മാരകമൊരുക്കിയിരിക്കുകയാണ് മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന്‍ നായരും പ്രസന്നകുമാരിയും

സാമൂഹ്യ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പ്രവീണിന്റെയും കുടുംബത്തിന്റെയും ഓര്‍മ്മയ്ക്കായിയാണ് ഈ സ്മാരകം. ഹൈടെക് ഗ്രന്ഥശാലയും ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഈ ഇരുനില സ്മകാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ സ്മാരക മന്ദിരത്തിന്റെ ശിലാഫലകം അനാശ്ചാദനം ചെയ്തു. തുടര്‍ പ്രവര്‍ത്തനത്തിനായി ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.

2020 ജനുവരി 21 നായിരുന്നു നാടിനെ നടുക്കി നേപ്പാളിലെ ദാമനിലെ റിസോര്‍ട്ടില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര ആര്‍ച്ച അഭിനവ് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍ ഭാര്യ ഇന്ദു മകന്‍ വൈഷ്ണവ് എന്നീ എട്ടു പേര്‍ വിഷവാതകം ശ്വസിച്ച് പിടഞ്ഞുമരിച്ചത്. തണുപ്പിനെ അതിജീവിക്കാന്‍ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഹീറ്ററില്‍ നിന്ന് വിഷവാതകം ചോര്‍ന്നതാകാം മരണത്തിന് കാരണമെന്ന് നേപ്പാള്‍ പോലീസ് അന്ന് വിശദീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel