സൗദിയിലെ കോടീശ്വരനായ ഒട്ടകം; ലേലതുകയായി ലഭിച്ചത്‌ 14 കോടി

സൗദിയിലെ റിയാദില്‍ ഒട്ടക ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകം ഏഴ് മില്യണ്‍ സൗദി റിയാലിനാണ്‌ (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. സൗദിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും ഭീമമായ തുകയ്ക്ക് ഒട്ടകത്തിനെ ലേലം കൊണ്ടത് ഇതാദ്യമായാണെന്ന് സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡസന്‍ കണക്കിനാളുകളാണ് ലേലത്തില്‍ പങ്കെടുക്കാനും ഇത്രയും വിലയുള്ള ഒട്ടകത്തെ നേരില്‍ കാണാനുമെത്തിയത്. പരമ്പരാഗത അറബി വേഷം ധരിച്ച ഒരാള്‍ ഒട്ടകത്തെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും മൈക്രോഫോണിലൂടെ കൂടി നില്‍ക്കുന്ന ആളുകളോട് വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്.

അഞ്ച് മില്യണ്‍ സൗദി റിയാല്‍ (10,16,44,140.30 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒട്ടകത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലം കൂടുതല്‍ ആവേശമായപ്പോള്‍ ഏഴ് മില്യണ്‍ സൗദി റിയാലിനായിരുന്നു ഒട്ടകം വിറ്റുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel