സ്കൂൾ വാനിന്റെ അടിയിൽപ്പെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടമുണ്ടായത്.

വാനിൽ നിന്നിറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയ്ക്കരുകിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടിയുടെ മേൽ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News